Latest NewsNewsTechnology

ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു

 

ബംഗളൂരു:  ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു. കര്‍ണാടകയിലാണ് വൈദ്യുതി വാഹന വ്യവസായനയം പ്രഖ്യാപിച്ചത്. വൈദ്യുതി ഇന്ധനമായ വാഹനങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വ്യവസായ, അടിസ്ഥാനസൗകര്യ വികസനവകുപ്പു മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ പറഞ്ഞു. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷംകൊണ്ട് 31,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 55,000 തൊഴിലവസരങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനനയം പ്രഖ്യാപിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടകം. 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

സവിശേഷതകള്‍

മാളുകള്‍, ഐ.ടി. പാര്‍ക്കുകള്‍, അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യം നിര്‍ബന്ധമാക്കും. ഇതിന് കെട്ടിടനിര്‍മാണ ചട്ടം ഭേദഗതിചെയ്യും.

ചാര്‍ജിങ് സൗകര്യമൊരുക്കാന്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും. പൊതുമേഖലാ വൈദ്യുതി വിതരണ കമ്പനികളെയും ഈ രംഗത്ത് പ്രോത്സാഹിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും വിനിയോഗവും പ്രോത്സാഹിപ്പിക്കുന്ന വാണിജ്യനയം പിന്തുടരും. നികുതിയിളവുകളുമുണ്ടാകും.

ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഫാക്ടറി തുടങ്ങാന്‍ മുന്‍ഗണനനല്‍കും

ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളായ ബാറ്ററി, ചാര്‍ജിങ് ഉപകരണങ്ങള്‍ എന്നിവയുടെ ഗവേഷണത്തിനും നിര്‍മാണത്തിനും പ്രോത്സാഹനം നല്‍കും.
യുവാക്കള്‍ക്ക് വാഹനങ്ങളുടെ നിര്‍മാണത്തിലും റിപ്പയറിങ്ങിലും പരിശീലനം നല്‍കും.

ഉപയോഗശേഷം ഉപേക്ഷിക്കുന്ന ബാറ്ററിയും മറ്റു ഘടകങ്ങളും റീസൈക്കിള്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.

ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button