കുവൈത്ത് സിറ്റി: സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സ്‌കൂള്‍ ബസുകളിളും ഇനി നിരീക്ഷണ ക്യാമറകള്‍. ഇതിനുള്ള നടപടിയുമായി കുവൈത്താണ് രംഗത്തു വന്നിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ വേണ്ടിയുള്ള ടെന്‍ഡര്‍ നടപടിക്കു തുടക്കമിട്ടതായി വിദ്യാഭ്യാസമന്ത്രാലയത്തിലെ ധനകാര്യവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി യൂസഫ് അല്‍ നജ്ജാര്‍ പറഞ്ഞു.
ഗേള്‍സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കു നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മൂന്നു പരാതികളാണ് കഴിഞ്ഞവര്‍ഷം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് ഉത്തരവാദിത്തമായിക്കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നജ്ജാര്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബസുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കാന്‍ 2000 സ്വദേശി വനിതകളെ നിയമിക്കുമെന്നു സിവില്‍ സര്‍വീസ് കമ്മിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബസുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതു തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമാണു നടപടി.
Post Your Comments