Latest NewsKeralaNews

ശോ​ഭാ​യാ​ത്ര​യി​ൽ കു​ട്ടി​യെ കെ​ട്ടി​യി​ട്ട സം​ഭ​വത്തിൽ കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ:  ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ട​ന്ന ശോ​ഭാ​യാ​ത്ര​യി​ലെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ കുട്ടിയെ കെട്ടിയിട്ട സം​ഭ​വത്തിൽ കേ​സെ​ടു​ത്തു. പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത സംഭവം നടന്നത് പ​യ്യ​ന്നൂ​രിലാണ്. നി​ശ്ച​ല ദൃ​ശ്യ​ത്തി​നു വേണ്ടി മ​ണി​ക്കൂ​റു​ക​ളോ​ളമാണ് കുട്ടിയെ കെ​ട്ടി​യി​ട്ടത്. മൂ​ന്ന​ര​വ​യ​സ് മാ​ത്രം പ്രാ​യ​​മു​ള്ള കു​ഞ്ഞി​നെയാണ് കെട്ടിയിട്ടിരുന്നത്. സംഭവത്തിൽ നേ​ര​ത്തെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും‌ കേ​സെ​ടു​ത്തി​രു​ന്നു. പോലീസ് നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ കു​ട്ടി​യെ പ്ര​ദ​ർ​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് രജിസ്റ്റർ ചെയ്തത്.

ആ​ലി​ല​യി​ലു​റ​ങ്ങു​ന്ന കൃ​ഷ്ണ​ന്‍റെ പ്ര​തീ​കാ​ത്മ​ക രൂ​പം സൃ​ഷ്ടി​ക്കാ​ന്‍ ആ​ലി​ല​യു​ടെ രൂ​പ​ത്തി​ലു​ണ്ടാ​ക്കി​യ ചെ​രി​ഞ്ഞ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ശ്രീ​കൃ​ഷ്ണ വേ​ഷം ധ​രി​ച്ച കു​ട്ടി​യെ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​ര​ഭാ​ഗം ഇ​ല​യി​ല്‍ കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വെയിലത്താണ് പിഞ്ചുകുഞ്ഞിനെ ശോ​ഭാ​യാ​ത്ര​യി​ലെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ വേണ്ടി കെട്ടിയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button