ബംഗളുരു: ബംഗളുരുവില്‍ മലയാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥന്റെ മകനെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി. 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കി രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സന്ദേശം മാതാപിതാക്കള്‍ക്ക് ലഭിച്ചു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ നിരഞ്ജന്റെ മകന്‍ ശരതിന്റെ വീഡിയോസന്ദേശമാണ് പുറത്തുവന്നത്. ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ശരത് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് രക്ഷിതാക്കളുടേയും സഹോദരിയുടേയും വാട്ട്‌സാപ്പിലേക്ക് മോചനദ്രവ്യം സംഘടിപ്പിച്ചു നല്‍കണം എന്നാവശ്യപ്പെട്ട വീഡിയോ സന്ദേശം എത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയതായി അന്വേഷണം നടത്തുന്ന ജ്ഞാനഭാരതി പോലീസ് അറിയിച്ചു.
Post Your Comments