ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് 45 മിനിറ്റോളം റോഡില്‍ കിടന്ന സ്കൂട്ടര്‍ യാത്രക്കാരിയെ ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. 25കാരിയായ അമന്‍ദീപാണ് മുക്കാല്‍ മണിക്കൂറോളം റോഡില്‍ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയത്. ചണ്ഡിഗഡിലെ ബകര്‍പുര്‍ ജില്ലയില്‍ എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം.
താമസസ്ഥലത്ത് നിന്നും മൊഹാലിയിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അമന്‍ദീപിനൊപ്പം സഹപ്രവര്‍ത്തകയുമുണ്ടായിരുന്നു. അമന്‍ദീപും സുഹൃത്തും പരിക്കേറ്റ് കിടക്കുന്നത് ആ റോഡിലൂടെ പോയ നിരവധി യാത്രക്കാര്‍ കണ്ടിട്ടും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. വഴിയാത്രക്കാരായ ചിലര്‍ യുവതിയുടെ ഫോട്ടോയും വീഡിയോയുമെടുത്ത് കടന്നുപോയെന്ന് ബന്ധു പറഞ്ഞു.
അമന്‍ദീപിന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ദാരുണ സംഭവം.
Post Your Comments