KeralaLatest NewsNews

യാദൃശ്ചികമായി അപകട സ്ഥലത്ത് എത്തി; യുവതിയ്ക്ക് കേള്‍ക്കേണ്ടി വന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത

കോട്ടയം : രാവിലെ ജോലിയ്ക്ക് പോകുന്നതിനിടയില്‍ അപകടം നടന്ന സ്ഥലത്ത് പരിചയമുള്ള പോലീസുകാരന്‍ നില്‍ക്കുന്നത് കണ്ടാണ് വടശ്ശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായ സീന കാര്യം അന്വേഷിച്ചത്. പക്ഷെ പോലീസുകാരന്‍ പറഞ്ഞത് കേട്ട് സീന തളര്‍ന്നുപോയി. അപകട സ്ഥലത്ത് കണ്ട സ്കൂട്ടര്‍ തന്റെ ഭര്‍ത്താവിന്റെതാണെന്നും അപകടത്തില്‍പ്പെട്ട് മരിച്ചത് തന്റെ ഭര്‍ത്താവ് ആണെന്നും സീന പോലീസുകാരനില്‍ നിന്നും അറിഞ്ഞു

പെയ്ന്റിംഗ് ജോലിക്കാരനായ സീനയുടെ ഭര്‍ത്താവ് പേരൂര്‍ സ്വദേശി ജോബി ജോസ് പണിക്കു പോകുമ്പോള്‍ നാഗമ്പടത്ത് വെച്ച്‌ ടിപ്പര്‍ ലോറി കയറി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30 യ്ക്ക് മേല്‍പ്പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറില്‍ തട്ടി മറിഞ്ഞ് ടിപ്പറിന്റെ പിന്‍ചക്രത്തിന് അടിയിലേക്ക വീഴുകയായിരുന്നു. തല ടയറിനടിയില്‍ പെട്ട് ചതഞ്ഞരഞ്ഞു. രാവിലെ ജോലിക്ക് പോയ സീന അപകട സ്ഥലത്ത് യാദൃശ്ചികമായി എത്തുകയായിരുന്നു. പരിചയമുള്ള എസ്‌ഐ അരുണ്‍കുമാറിനെ കണ്ട് വിവരംതിരക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ സ്കൂട്ടര്‍ ഇരിക്കുന്നത് കണ്ടതും കൂടുതല്‍ അന്വേഷിച്ചതും. ലൈസന്‍സ് കണ്ടാണ് ഭര്‍ത്താവിനെ സീന തിരിച്ചറിഞ്ഞത്.

ഗതാഗതക്കുരുക്കില്‍ വീഴാതെ ഡിവൈഡറിന്റെ വശങ്ങളിലൂടെ പോകുമ്പോള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് ജോബി ജോസ് അപകടത്തില്‍പ്പെട്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button