
ന്യൂഡൽഹി: രാജ്യത്ത് ട്രയിൻ പാളം തെറ്റുന്നത് തുടർക്കഥയാവുന്നു. ജമ്മുതാവി-ന്യൂഡൽഹി എക്സ്പ്രസ്സ് ഇന്ന് രാവിലെയാണ് ഡൽഹിയിൽ പാളം തെറ്റിയത്.
ഡൽഹി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ പ്രവേശിക്കുന്നതിനിടെയാണ് ബോഗി പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
ഈ മാസം ഉണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. സെപ്തംബര്‍ ഏഴിനായിരുന്നു ആദ്യ അപകടം. ജബല്‍പൂര്‍-ശക്തിപഞ്ച് എക്സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാംറെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.അതിനു പിന്നാലെ റാഞ്ചി-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിന്റെ എന്‍ജിനും പിന്നിലെ കോച്ചും പാളം തെറ്റി ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.
അന്നേദിവസം തന്നെ മഹാരാഷ്ട്രയിലെ ചരക്കു തീവണ്ടി പാളം തെറ്റുകയും ചെയ്തിരുന്നു.ട്രെയിൻ അപകടങ്ങൾ തുടർക്കഥയായതിനെത്തുടർന്നാണ് സുരേഷ് പ്രഭു റെയിൽ വകുപ്പ് ഒഴിഞ്ഞത്. നിലവിൽ പിയുഷ് ഖോയലാണ് റയിൽവേ മന്ത്രി.
Post Your Comments