തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തിയെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറി നെതിരായ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്‌ആര്‍ടിസി എംഡി, പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ പൊലീസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പക്ഷെ പരാതികളിൽ കഴമ്പില്ല എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പറയുന്നതിന് ഈ മാസം 14 ലേക്ക് മാറ്റുകയായിരുന്നു
Post Your Comments