റിയാദ്•വാട്സ്ആപ്, സ്കൈപ് ഉള്‍പ്പടെയുള്ള വോയ്സ്, വീഡിയോ കോളുകള്‍ക്ക് അനുമതി നല്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനം. അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബ്ലോക്ക് നീക്കാന്‍ കമ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ ടെലികോം സേവന ദാതാക്കളോട് നിര്‍ദ്ദേശിച്ചു. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് നടപടി.
Post Your Comments