Latest NewsIndiaNews

കൂടുതല്‍ സ്മാര്‍ട്ട്‌ ആയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മയ്ക്ക് പകരം ചലച്ചിത്ര താരം

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലെ അബദ്ധങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കാത്തിരിപ്പിനൊടുവില്‍ സ്മാര്‍ട്ട്‌ റേഷന്‍ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സേലം കമല്‍പുരത്തെ അറുപത്തിനാലുകാരി സരോജ അത്ഭുതപ്പെട്ടെന്നു മാത്രമല്ല, പകച്ചും പൊയി. സരോജയുടെ ചിത്രത്തിനു പകരം കാര്‍ഡിലുണ്ടായിരുന്നതു നടി സാക്ഷാല്‍ കാജല്‍ അഗര്‍വാളിന്റെ ചിത്രമായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡില്‍ ഇത്തരം പിഴവുകള്‍ വരുന്നത് ഇപ്പോള്‍ സാധാരണമയിരിക്കുകയാണ്. ഇത്തരത്തില്‍ ചിത്രം മാറി ലഭിച്ചവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ സ്വന്തം ജില്ലയായ സേലത്തു നിന്നാണ്. തെറ്റുകള്‍ക്കു കാരണമായ ആളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പിഎംകെ നേതാവ് രാംദാസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button