Latest NewsKeralaNews

ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മയുടെ ഹർജി

കൊച്ചി: ഐഎസ്‌ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മകളെയും ഭര്‍ത്താവിനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അമ്മയുടെ ഹർജി.മണക്കാട് സ്വദേശിനി ബിന്ദു സമ്പത്താണ് ഹർജി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിയും ഭര്‍ത്താവും ഇസ്ളാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയമുണ്ടെന്നും അഫ്ഗാനിസ്ഥാനില്‍ അവരുണ്ടെന്നാണ് സൂചനയെന്നും ഹർജിയിൽ പറയുന്നു പറയുന്നു. ഇവര്‍ക്കൊപ്പം അവരുടെ കുഞ്ഞുമുണ്ട്.മൂന്നുപേരെയും നാട്ടിലെത്തിച്ച്‌ അവരുടെ ഇഷ്ടപ്രകാരം ജീവിയ്ക്കാന്‍ വഴിയൊരുക്കണം. അഫ്ഗാനിസ്ഥാൻ സുരക്ഷിതമില്ലെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ഇപ്പോള്‍ കേസ് അന്വേഷിയ്ക്കുന്ന എന്‍ഐഎയോട് ഇതേപ്പറ്റി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ എന്‍ഐഎയുടെ അധികാര പരിധിയില്‍ വരാത്ത ഒരു വിദേശ രാജ്യത്ത് കഴിയുന്ന ഇവരെ നാട്ടിലെത്തിയ്ക്കാനുള്ള പ്രയാസം എന്‍ഐഎ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മണക്കാട് സ്വദേശിനി ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയുമാണ് 2015 ല്‍കാണാതായത്. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ട ബെക്സണ്‍ വിന്‍സെന്റിനൊപ്പമാണ് നിമിഷ പോയതെന്നാണ് മാതാവ് പറയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ളീം മതം സ്വീകരിച്ച്‌ ഈസ എന്ന പേര് സ്വീകരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button