Latest NewsIndiaNews

ലോകത്തെ ഏറ്റവും വിലയേറിയ കാപ്പി ഇന്ത്യയിലും, കാപ്പിയുടെ നിര്‍മ്മാണ രീതി ഞെട്ടിയ്ക്കുന്നത്!

ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി ഇന്ത്യയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കാപ്പി നിര്‍മ്മാണ കമ്പനിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ കോഫിയ്ക്ക് ഇത്രയും വില കൂടാന്‍ കാരണം ഇതിന്റെ വ്യത്യസ്തമായതും ചിലവേറിയതുമായ നിര്‍മ്മാണരീതിയാണ്.

വിദേശത്ത് കിലോയ്ക്ക് 20000 മുതല്‍ 25000 രൂപ വരെ വിലവരുന്ന ഈ കോഫി നിര്‍മ്മിക്കപ്പെടുന്ന രീതി ഏറെ വ്യത്യസ്തമാണ്. വെരുക് കോഫി, ലുവാറ്റ് കോഫി എന്നീ പേരുകളിലറിയപ്പെടുന്ന ഇത് വെരുകിന്‍ കാഷ്ഠത്തില്‍  നിന്നാണ് നിര്‍മ്മിക്കുന്നത്. വെരുകിന് കാപ്പിക്കുരു കഴിക്കാന്‍ കൊടുത്ത് ഇതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. കാപ്പിക്കുരുവിനെ ദഹിപ്പിക്കാന്‍ വെരുകിന് കഴിയില്ല. എന്നാല്‍ അതിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്നുപോരുന്ന കാപ്പിക്കുരു അതോടെ സവിശേഷ സ്വാദുള്ളതായിത്തീരുന്നു.

കാപ്പിക്കുരുവിനു വേണ്ടി കാപ്പിത്തോട്ടത്തിന് സമീപം വെരുകുകളെ കൂട്ടത്തോടെ കൂടുകളില്‍ വളര്‍ത്തിയാണ് കുരു ശേഖരിക്കുന്നത്. ഇങ്ങനെ വളര്‍ത്തുന്ന വെരുകുകള്‍ക്ക് കാപ്പിക്കുരുമാത്രമാണ് തിന്നാന്‍ കൊടുക്കുന്നതെന്നുള്ളതും ഒരു സവിശേഷതയാണ്. വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നെടുക്കുന്ന കാപ്പിക്കുരുക്കള്‍ക്ക് ലുവാക്ക് കാപ്പിക്കുരുക്കള്‍ എന്നാണ് പേര്. ഇതിന്റെ പുറം തോല് ഉരിഞ്ഞ് കളഞ്ഞ് ബാക്കി ഭാഗം പൊടിച്ചെടുത്താണ് കാപ്പിപ്പൊടി നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button