എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നത്തിനു ഒടുവിൽ സാക്ഷാത്കാരം.മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു . സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. പദ്ധതി 2023ല്‍ പൂര്‍ത്തികരിക്കാനാണ് ഉദേശിക്കുന്നത്.
ജപ്പാന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ഭാരത്തിലെയും ജപ്പാനിലെയും മിടുക്കരായ സാങ്കേതികവിദഗ്ധർ ഒരുമിച്ചാവും പൂർത്തിയാക്കുക.ശിലയിടൽ ചടങ്ങിൽ പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തെ അഭിനന്ദിച്ച ആബെ ജപ്പാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പറഞ്ഞു.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാകും.മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത.508 കിലോമീറ്റര്‍ പാതയില്‍ ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര.
Post Your Comments