Latest NewsKeralaNews

പോലീസ് അന്വേഷണത്തെക്കുറിച്ച് നടിയുടെ സഹോദരന്‍ പറയുന്നതിങ്ങനെ

കൊച്ചി: ദിലീപ് അറസ്റ്റിലായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസില്‍ കൃത്യമായ തെളിവ് ഇതുവരെയും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് ഇങ്ങനെ നീളുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളതിങ്ങനെ. പോലീസ് അന്വേഷണത്തില്‍ സംതൃപ്തരാണെന്ന് നടിയുടെ സഹോദരന്‍ പറയുന്നു. പോലീസിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവരുമ്പോഴും കേസുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

കേസില്‍ നിന്ന് പിന്‍മാറുമോയെന്നും അന്വേഷണം സിബിഐക്ക് വിടുമോയെന്നും അവര്‍ ചോദിക്കുന്നു. അതുകൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കുന്നതെന്ന് നടിയുടെ കസിന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ്. ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല. മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണ്.

അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല, അതിന് തയ്യാറുമല്ല. ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം. നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം.’

അതേസമയം കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button