
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. തനിക്കെതിരേ ലിബര്‍ട്ടി ബഷീറും മുന്‍ ഭാര്യ മഞ്ജുവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ നേരത്തെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആ സമയത്ത് താന്‍ മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണങ്ങളുടെ വിവരങ്ങളും പോലീസ് തന്നോട് അന്വേഷിച്ചുവെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി.
Post Your Comments