ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ ഈ ഇളം തലമുറക്കാരിയുടെ കാര്യങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് അതീവ താല്‍പര്യമാണ്.
എന്നാൽ ആരാധ്യ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാണ് ശ്രമിക്കാറുള്ളത് . ഇതറിയാവുന്ന അഭിഷേകും ഐശ്വര്യയും മകളുടെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കാറുമുണ്ട്. തങ്ങളുടെ സെലിബ്രിറ്റി ഇമേജ് മകളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കരുതെന്നാണ് ഇവരും പറയുന്നത്. മകള്‍ക്ക് വേണ്ടി ഇരുവരും പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അഭിഷേക് ചെയ്ത ഒരു സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. വളരെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് പ്രമുഖ ചാനലിന്റെ ഗെയിം ഷോയ്ക്കിടയിലാണ് വെളിപ്പെടുത്തിയത്.
മകളുടെ കാതുകുത്തലിന് മുമ്പ് അച്ഛൻ കാതുകുത്തിനോക്കി. വേദനയുടെ അളവറിയാൻ ഭാര്യ ഐശ്വര്യയ്ക്ക് പോലും, ഇതറിയില്ലായിയുരുന്നു.മകൾ ഒരുതരത്തിലും വേദനിക്കരുതെന്നു ആഗ്രഹിക്കുന്ന അച്ഛനാണ് അഭിഷേക്. മകൻറ്റെ സഹാസമോർത്തു ബിഗ് ബി യും സങ്കടപ്പെട്ടു.
ബോളിവുഡിൻറ്റെ സ്വന്തം താരങ്ങളായ അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തിലൂടെ. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Post Your Comments