Latest NewsNewsIndia

സീ ടിവിയ്ക്കെതിരെ ഡി.വൈ.എഫ്‌.ഐ

കാളികാവ്: സീ ടിവിയ്ക്കെതിരേ ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ യുടെ തെരുവ്‌നാടകത്തെ കൊലപാതകമാക്കി വാര്‍ത്ത കൊടുത്തതിനെ തുടർന്നാണ് ചാനൽ വിവാദത്തിലായത്. സി ടീവിയ്ക്ക് കര്‍ണാടകയില്‍ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ തെരുവ് നാടകമാണ് കൊലപാതകമായി മാറിയത്. ‘ആര്‍എസ്എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ ഇടതുപക്ഷ മുസ്‌ളീങ്ങള്‍ നടുറോഡിലിട്ട് കൊലപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. അബദ്ധം പറ്റിയെന്ന് മനസ്സിലായപ്പോള്‍ പിന്നീട് വാര്‍ത്ത മുക്കി.

വാര്‍ത്തയ്ക്ക് സീടിവി ഉപയോഗിച്ചത് തെരുവ് നാടകത്തില്‍ കാറില്‍ നിന്നും ഒരു സ്ത്രീയെ വലിച്ചിറക്കി കൊല്ലുന്ന ദൃശ്യത്തിന്റെ ചിത്രങ്ങളും വീഡിയോയുമായിരുന്നു. വീഡിയോയില്‍ നാടകത്തിലെ പ്രധാന കഥാപാത്രമായ ഡിവൈഎഫ്‌ഐ കാളികാവ് മേഖലാ സെക്രട്ടറി സി.ടി. സകരിയ്യ ഗൗരി ലങ്കേഷിന്റേതുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്ന രംഗമാണ് ഉപയോഗിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുമാണ് ചിത്രമെടുത്തതെന്നായിരുന്നു ചാനല്‍ പറഞ്ഞത്.

സീ ടിവി വാര്‍ത്ത മുക്കിയെങ്കിലും ചാനലിനെതിരേ ഇടതുനേതാക്കള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇതുപോലെ തന്നെ സീ ടിവി നേരത്തേയും വ്യാജവാര്‍ത്ത ഉപയോഗിച്ചിട്ടുണ്ടെന്നും ജെഎന്‍യു വിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചതും ഇതേ ചാനലാണെന്ന് ആരോപിച്ച് എംബി രാജേഷ് എംപിയെ പോലെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button