ടൊയോട്ട കാറുകൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. കാറുകളുടെ വിലവർദ്ധിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. മിഡ്സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്യുവികള്‍ക്കും മേലുള്ള ജി.എസ്.ടിയും സെസും ഉയര്‍ത്തിയതിന്റെ ഭാഗമായാണ് വർദ്ധനയെന്നും . സെപ്തംബര്‍ 12 മുതല്‍ ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എത്തിയോസ് കാറുകളുടെ വില വര്‍ധിച്ചതായും ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ഔദ്യോഗികമായി വ്യക്തമാക്കി. രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് സെസ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ എത്തിയോസ് ലിവ, എത്തിയോസ് ക്രോസ് മുതലായ ചെറുകാറുകളുടെയും ഹൈബ്രിഡുകളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
Post Your Comments