Latest NewsKeralaNews

അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദേഹം, സംഭവത്തില്‍ ദുരൂഹത : കൊലപാതകമെന്ന് സംശയം

 

ആലപ്പുഴ : അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദ്ദേഹം. സംഭവത്തില്‍ ദുരൂഹതഉള്ളതിനാല്‍ മരണം കൊലപാതകമെന്ന് സംശയിക്കുന്നു. കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍ കുമാറിനെ കളര്‍കോടു ജംക്ഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ആരെയും പരുക്കേറ്റ നിലയില്‍ കണ്ടില്ല.

അപകടസ്ഥലത്തു നിന്ന് സ്ഥലത്തു നിന്നു തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇതേ ആളെയാണ് 14 കിലോമീറ്റര്‍ അകലെ കളര്‍കോട്ട് മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. സുനില്‍ നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നു പോയതാണെന്നു ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button