കാസർഗോഡ്: മുന്‍ കെല് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി. ശശികുമാറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന 14 പവന് ആഭരണങ്ങളാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങള്‍.
ഇക്കഴിഞ്ഞ ആറിനാണ് ശശികുമാറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. മോഷണമുതലുകളില്‍ 80,000 രൂപ അന്ന് തന്നെ കണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബാക്കിയുള്ള സ്വര്‍ണം ഉപേക്ഷിക്കപ്പെട്ടതായി കണ്ടത്.
Post Your Comments