ഹൈദാബാദ്: പത്തുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിൽ ടെക്കി ദമ്പതികളുടെ വീട്ടിൽ നിന്നാണ് പത്തു വയസുകാരിയെ രക്ഷപ്പെടുത്തിയത്. ഈ കുട്ടിയെ ദമ്പതികളുടെ കുട്ടികളെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിൽനിന്ന് 10,000 രൂപയ്ക്കു വാങ്ങിയതെന്നാണ് സൂചന.
ടെക്കി ദമ്പതികളുടെ വീടിന്റെ ബാൽക്കെണിയിൽനിന്ന് പത്തുവയസുകാരി കുട്ടി വഴിയാത്രക്കാരനോട് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു. തന്നെ ഇവിടെ ജോലിക്കായാണ് കൊണ്ടുവന്നതെന്നും തന്നെ അടിക്കാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും കുട്ടി വഴിയാത്രക്കാരനോടു ഹിന്ദിയിൽ പറഞ്ഞെന്നും ഇതിനുശേഷം ദമ്പതികൾ കുട്ടിയെ വീട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
പക്ഷെ ജോലിക്കായല്ല, മറിച്ച് ചികിത്സ നൽകുന്നതിനുവേണ്ടിയാണ് കുട്ടിയെ ഹൈദരാബാദിലെ വീട്ടിലേക്കു കൊണ്ടുവന്നതെന്നും നാലു ദിവസത്തിനുള്ളിൽ കുട്ടിയെ കൊണ്ടുപോകാൻ കുട്ടിയുടെ രക്ഷിതാവ് എത്തുമെന്നും ടെക്കി ദമ്പതികളായ സംഗീതയും രഘുറാമും പോലീസിനോടു പറഞ്ഞു.
Post Your Comments