ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു ഐ വിനു നേട്ടം. എബിവിപിയുടെ കുത്തക തകർത്താണ് കോണ്ഗ്രസ് അനുകൂല സംഘടനയായ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ് യുഐ) ഡൽഹി സർവകലാശാലയിൽ വെന്നിക്കൊടി പാറിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൻ.എസ്.യു ഐ നേടി. പ്രസിഡന്റ് സീറ്റടക്കമുള്ള നാല് പ്രധാന സീറ്റുകളിലും എബിവിപി പരാജയം ഏറ്റുവാങ്ങി.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.എസ്.യു ഐവിന്റെ റോക്കി തുഷീദ് വിജയം കരസ്ഥമാക്കി. എബിവിപിയുടെ രജത് ചൗധരിയെ തോൽപ്പിച്ചാണ് റോക്കി
പ്രസിഡന്റ് സ്ഥാനം നേടിയത്. ശിവാജി കോളജിൽ എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാർഥിയാണ് റോക്കി. നാമനിർദേശ സമയത്ത്, മുമ്പ് അച്ചടക്ക നടപടി നേരിട്ടതിന്റെ പേരിൽ റോക്കിയുടെ പത്രിക തള്ളിയിരുന്നു. പക്ഷേ ഇത് റോക്കി കോടതിയിൽ ചോദ്യം ചെയ്തു. കോണ്ഗ്രസ് നേതാവ് പി.ചിദംബരമാണ് റോക്കിക്കുവേണ്ടി കോടതിയിൽ ഹാജരായത്.ഇതിനെ തുടർന്നാണ് റോക്കിക്കു മത്സരിക്കാനുള്ള കളമൊരുങ്ങിയത്. 2012നു ശേഷം ഇതാദ്യമായാണ് എൻഎസ് യുഐയുടെ പ്രസിഡന്റ് സ്ഥാനാർഥി വിജയിക്കുന്നത്.
Post Your Comments