
അഹമ്മദാബാദ്: ദ്വദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ശ്രദ്ധ നേടിയത് മോദി കൂര്‍ത്ത ധരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമ സന്ദര്‍ശന വേളയില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ വേഷം മോദി കൂര്‍ത്തയായിരുന്നു. ആബെയുടെ നാലാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ആബെയും അദ്ദേഹത്തിന്റെ ഭാര്യ അകി ആബെയും ഒപ്പുവച്ചു. ഭാര്യ അകി ആബെ സല്‍വാര്‍ കമ്മീസ് ധരിച്ചാണ് എത്തിയത്. വൈകുന്നേരം 4.45നാണ് ഇരു പ്രധാനമന്ത്രിമാരും സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്.
ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച ആബെയും മോഡിയും ചേര്‍ന്ന് നിര്‍വഹിക്കും. 3.45ന് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ആബെയ്ക്ക് ഔദ്യോഗികമായ സ്വീകരണം നല്‍കി.
Post Your Comments