ചണ്ഡീഗഡ് : ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യമെന്ന് പുതിയ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ആശ്രമത്തിലെ സന്യാസിനികളായ ഗുണ്ടകളും.ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശ്രമത്തിലെത്തുന്ന അനുയായികളില്‍നിന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ഗുര്‍മീതിന് എത്തിച്ചുനല്‍കിയിരുന്നത് ഇവരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നു.
ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തില്‍ അനുയായികളായി എത്തുന്ന പെണ്‍കുട്ടികളില്‍ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച് ഗുര്‍മീതിന്റെ അടുത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ ആശ്രമത്തിലെ മറ്റ് ജോലികള്‍ എല്പ്പിക്കും.
ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളില്‍ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. അതേസമയം ഇവരില്‍ ചിലരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല, മാത്രമല്ല വനിതാ സംഘത്തില്‍ പെട്ട ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ രക്ഷപ്പെട്ടുവെന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments