ജപ്പാനില്‍ നിന്നുള്ള അറുപത്കാരനായ ഈ അച്ഛന് ഇരുപത് വര്‍ഷമായി ധരിയ്ക്കുന്നത് ഒരേ ടീ ഷര്‍ട്ടാണ്. എന്നാല്‍ ഈ അടുത്തകാലം വരെ അതിന്റെ കാരണം ഇരുപത്തിനാലുകാരിയായ മകള്‍ റിയയ്ക്ക് അറിയില്ലായിരുന്നു. അമ്മയുടെയും അച്ഛന്റെയും പഴയ ഹണിമൂണ്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് അതിന് പിന്നിലെ ഹൃദയസ്പര്‍ശിയായ കാരണം മകള്‍ കണ്ടെത്തിയത്.
അന്നെടുത്ത ചിത്രത്തിലും ഇപ്പോഴും അച്ഛന് ധരിയ്ക്കുന്നത് ഒരേ ടീ ഷര്‍ട്ടാണ്. മരിച്ചു പോയ തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഇയാള്‍ ഒരേ ടീ ഷര്‍ട്ട് ധരിക്കുന്നത്. പതിനെട്ട് വര്‍ഷം മുന്‍പാണ് റിയയുടെ അമ്മ മരിക്കുന്നത്. അതിന് ശേഷം അച്ഛന് വേറെ വിവാഹം ചെയ്യാതെ അമ്മയുടെ ഓര്‍മ്മയില്‍ കഴിയുകയാണ്. അമ്മയുടെ മരണശേഷം ഒരു ആഘോഷപരിപാടികള്‍ക്കും അച്ഛന് പങ്കെടുക്കാറില്ലെന്ന് റിയ പറയുന്നു.
Post Your Comments