Latest NewsKeralaNews

കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് കാരായി രാജന്‍ ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ പങ്കെടുത്തതെന്നും ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടി.

ജാമ്യവ്യവസ്ഥ അനുസരിച്ച് കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ എത്തിയത്.

അതേസമയം ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ തലശ്ശേരിയില്‍ എത്തിയതെന്നാണ് കാരായിയുടെ വിശദീകരണം. എന്നാല്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കാരായി രാജന്‍ പ്രത്യേക അനുമതി വാങ്ങിയിരുന്നില്ല. തലശ്ശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് കാരായി രാജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button