MollywoodLatest NewsCinemaMovie SongsEntertainment

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകും; വിനായകന്‍

ഞായറാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വിനായകന്‍ രംഗത്ത്.

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ പറഞ്ഞു. സിനിമയെ ഒരാള്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് മികച്ച നടനുളള പുരസ്‌കാരം വിനായകനെ തേടിയെത്തിയത്. തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button