Latest NewsKeralaNews

റോഡുകളെപ്പറ്റിയുള്ള പരാതികള്‍ ഇനി മന്ത്രിയെ നേരിട്ട് വിളിച്ച് പറയാം

തിരുവനന്തപുരം: റോഡുകളെപ്പറ്റിയുള്ള പരാതികള്‍ ജനങ്ങള്‍ക്ക് ഇനി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ നേരിട്ട് വിളിച്ച് പറയാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെക്കിട്ടും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതര മുതല്‍ രാത്രി ഏഴര വരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.

പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും. പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button