മുംബൈ: എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇനി പണമിടപാട് നടത്താന്‍ പുതിയ സാങ്കേതിക വിദ്യ. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി പണമിടപാട് നടത്താന്‍ അവരുടെ സ്മാര്‍ട്‌ഫോണ്‍ സൈ്വപ്പിങ് മെഷീനില്‍ സ്പര്‍ശിച്ചാല്‍ മതിയാകും. നവീന സാങ്കേതിക വിദ്യയായ ഹോസ്റ്റ് കാര്‍ഡ് എമുലേഷനാണ് (എച്ച്.സി.ഇ) ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കോണ്‍ടാക്റ്റ് ലെസ് പേമെന്റ് സേവനം അതിവേഗം പ്രചാരം നേടുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി നടപ്പാക്കാനായി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് എസ്ബിഐ.
ഈ സംവിധാനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ ജനറല്‍ ഇലക്ട്രോണിക്‌സുമായി ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കുന്നത്. ‘ഭാരത് ക്യൂ ആര്‍’ എന്ന സേവനം എസ്ബിഐ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആരംഭിച്ചിരുന്നു. പുതിയ പരിഷ്‌കാരം വഴി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 50 ലക്ഷത്തില്‍ നിന്നും ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്.
Post Your Comments