
കൊച്ചി :സ്ഥിരം യാത്രക്കാരുടെ നിരക്കിൽ ഇളവുനൽക്കാൻ കൊച്ചി മെട്രോ തയ്യാറാകുന്നു.വൺ കാർഡ് ഉടമകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്കിൽ 40 ശതമാനം ഇളവുനൽകാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ തീരുമാനം.നിലവിലെ നിരക്ക് മൊത്തത്തിൽ കുറയ്ക്കാനും തീരുമാനമുണ്ട്.മഹാരാജാസ് ഗ്രൗണ്ടിലേക്ക് മെട്രോ ഓടിത്തുടങ്ങുന്നതോടെ പുതിയ നിരക്ക് സാധ്യമാകും.
മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നതോടെയാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് മെട്രോ എത്തിയത്.നിലവിലെ യാത്രക്കാരെ നഷ്ടപ്പെടുത്താതെ പുതിയ യാത്രക്കാരെ ആകർഷിക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനം.നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററിൽ 40 രൂപയാണ് നിരക്ക്. 40 ശതമാനം കുറവുവരുന്നതോടേ 24 രൂപയായിഇത് കുറയും.
വൺ കാർഡ് ഉടമകൾക്ക് 20 ശതമാനം ഇളവ് നിലവിൽ നൽകുന്നുണ്ട്.അത് 40 ശതമാനമാക്കും കൂടാതെ, കൂട്ടത്തോടെ യാത്രചെയ്യുന്നവർക്ക് ഗ്രൂപ്പ് പാസ് നൽകാനുള്ള പദ്ധതിയും കെ.എം.ആർ.എൽ. ആവിഷ്ക്കരിക്കുന്നുണ്ട്.
Post Your Comments