തിരുവനന്തപുരം: മാഹി ദേശീയപാതയിലെ മുഴുവന്‍ മദ്യഷാപ്പുകളും തുറക്കാന്‍ നീക്കം ശക്തമായി. സുപ്രീം കോടതി ഉത്തരവോടെ അടച്ചു പൂട്ടിയ മദ്യഷാപ്പുകളും തുറക്കാനുള്ള അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ദേശീയപാതയുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ ഏപ്രില്‍ ഒന്നുമുതല്‍ മദ്യഷാപ്പുകള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ക്ക് അടച്ചുപൂട്ടിയത്. എന്നാല്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുച്ചേരി സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
മാഹിയില്‍ 65 മദ്യഷാപ്പുകളാണ് ഈ പ്രദേശത്ത് ഉള്ളത്. ദേശീയപാതയുടെ അഞ്ഞൂറു മീറ്റര്‍ ദൂരപരിധി വിട്ട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മൂന്നു ഷാപ്പുകള്‍ ഒഴിച്ച് മറ്റുള്ളവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതോടെ ഈ മദ്യഷാപ്പുകള്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സുപ്രീം കോടതി കഴിഞ്ഞ ഡിസംബര്‍ 15 നാണ് പാതയോരത്തെ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
Post Your Comments