KeralaLatest NewsNews

കെ.കെ ലതികയുടെ മകന്റെ വിവാഹം ലളിതം

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്റെ വിവാഹം നടന്നത് ലളിതമായി. ആഡംബര വിവാഹങ്ങള്‍ വര്‍ധിക്കുന്ന കാലത്താണ് വ്യത്യസ്തമായ മാതൃകയുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകനായ ഉണ്ണി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ചടങ്ങളുകളൊന്നുമില്ലാതെയായിരുന്നു വിവാഹം.

ഇക്കാര്യം ലതിക തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി’, എന്നയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനകം നിരവധി ആളുകള്‍ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button