തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. പുതിയ നികുതി സമ്പ്രദായം വന്നതിനു മുന്‍പും അതിനു ശേഷവുമുള്ള നികുതി വ്യത്യാസം പരിശോധിച്ച് ആനുപാതികമായി ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതര കുറ്റമാണ്.
വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭാവം അംഗീകരിക്കാനാവില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വിലവര്‍ദ്ധനവ് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഈ ആഴ്ച തന്നെ രൂപീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ജിഎസ്ടി നടപ്പിലാക്കുന്നതിനു മുന്‍പും അതിനു ശേഷവുമുള്ള വില ജില്ലകള്‍ തോറും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കണം. ഇതിനായി കടകളില്‍ നിന്നു ടെസ്റ്റ് പര്‍ച്ചേസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments