ചണ്ഡീഗഡ്: പത്ത് വയസ്സുകാരി ബലാത്സംഗത്തിനിരയായി കുഞ്ഞിനു ജന്‍മം നല്‍കിയ സംഭവത്തില്‍ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധന ഫലം. പ്രതിയുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബന്ധു തുടര്‍ച്ചയായി പീഢനത്തിനിരയാക്കിയിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്.
കേസില്‍ മാനുഷിക പരിഗണന വെച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ വരെ ഹര്‍ജി നൽകുകയുണ്ടായി. എന്നാല്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് കോടതി ഇതിന് അനുമതി നിഷേധിക്കുകയും കഴിഞ്ഞ ഓഗസ്റ്റ് 17 ന് പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്‌തു. തുടർന്ന് വിചാരണക്കോടതിയില്‍ എത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം നവജാത ശിശുവിന്റെയും പ്രതിയുടെയും ഡിഎന്‍എ ഒത്തുചേരുന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. അതേസമയം കേസിലെ പുതിയ വഴിത്തിരിവിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
Post Your Comments