ബ്രെസല്‍സ്: 5000 യൂറോപ്യന്‍ പൗരന്മാരെ ബ്രിട്ടന്‍ പുറത്താക്കി. കഴിഞ്ഞ 12 മാസത്തിനടെയാണ് നടപടി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിച്ചതായി ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിസ്‌കറ്റിന്റെ ഭാഗമായാണ് നടപടി.
ബ്രിട്ടിന്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച വിവരം പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഈ കണക്കുകള്‍ പുറത്തുവരുന്നത് യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായിട്ടുള്ള ബ്രിട്ടിന്റെ ബന്ധത്തെ ബാധിക്കും. ബ്രിട്ടിന്റെ ഈ നടപടിക്കതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനിലേക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് കഴിഞ്ഞദിവസം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യന്‍ കൂട്ടായ്മയില്‍ നിന്ന് വിട്ടാലും ഏകീകൃത വിപണി ഒഴിവാക്കേണ്ടതില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. ബ്രിട്ടനില്‍ നിന്ന് അനധികൃതമായി പുറത്താക്കപ്പെട്ടവരില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരത്വമുള്ള രണ്ടാം തലമുറ ഇന്ത്യന്‍ പ്രവാസികളും ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments