ന്യൂഡല്‍ഹി: റിഫണ്ടബിള്‍ ഡെപ്പോസിറ്റായി വെറും 1,500 രൂപയ്ക്ക് ഇന്റര്‍നെറ്റ് സവിശേഷതകള്‍ വരുന്ന ഫോണ്‍ അവതരിപ്പിച്ച് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ജിയോ നൽകിയ പ്രഹരം വലുതായിരുന്നു. ഇതേ പാതയിലൂടെ 4 ജി സവിശേഷത വരുന്ന 2,500-2,700 വില നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുകയാണ് എയർടെൽ. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
നാലിഞ്ച് ഡിസ്പ്‌ളേയും ഡ്യൂവല്‍ ക്യാമറയും നീണ്ട ബാറ്ററിക്ഷമതയും വോയ്‌സ് കോളിംഗ്, 1 ജിബി റാം, എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. എന്നുമുതലാണ് ബുക്കിംഗ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം ജിയോഫോണിനായി ഇതുവരെ ആറ് ദശലക്ഷം ബുക്കിംഗുകള്‍ റെക്കോഡ് ചെയ്യപ്പെട്ടതായിട്ടാണ് വിപണി വിപണി വിവരങ്ങള്‍ കണക്കാക്കിയിരിക്കുന്നത്.
Post Your Comments