റായ്പുർ: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ 10 പേർ ചേർന്ന് ആദിവാസി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ജാഷ്പുരിലായിരുന്നു അതിക്രൂര സംഭവം അരങ്ങേറിയത്. ഇരുപതുകാരിയായ യുവതി ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയിൽ കാട്ടിലൂടെ പുരുഷ സുഹൃത്തുമൊത്ത് നടന്നുപോകവേ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇത് കണ്ട് ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയെങ്കിലും യുവതിയെ പിൻതുടർന്ന് പിടികൂടുകയും ക്രൂരമായിമർദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപെട്ടു.
15 മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്ന ശേഷം ഉണർന്ന യുവതി മൂന്നു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പോലീസ് കേസെടുക്കുകയും എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിൽ രണ്ടു പേർ എട്ടാം ക്ലാസ് വിദ്യാർഥികളാണ്.
Post Your Comments