Latest NewsKeralaNews

റെയിൽവേ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​ച്ചി​റ​പ്പ​ള്ളി​ക്കു സ​മീ​പം ശ്രീ​രം​ഗ​ത്തി​നും പൊ​ന്‍​മ​ല​യ്ക്കു​മി​ട​യി​ല്‍ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലും സി​ഗ്ന​ല്‍ ന​വീ​ക​ര​ണ​വും ന​ട​ക്കു​ന്ന​തി​നാ​ല്‍ റെ​യി​ല്‍​വേ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. 30 വരെയാണ് ക്രമീകരണം.

പു​ല​ര്‍​ച്ചെ അ​ഞ്ചി​നു പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ര്‍​കോ​വി​ല്‍- മും​ബൈ സി​എ​സ്ടി ദ്വൈ​വാ​ര ട്രെ​യി​ന്‍ 14,17,21,24, 28 തീ​യ​തി​ക​ളി​ല്‍ 90 മി​നി​ട്ട് വൈ​കി പു​റ​പ്പെ​ടും. ഗു​രു​വാ​യൂ​ര്‍- ചെ​ന്നൈ എ​ഗ്മൂ​ര്‍ എ​ക്സ്പ്ര​സ് ഗു​രു​വാ​യൂ​രി​ല്‍​നി​ന്ന് 29നും ​ചെ​ന്നൈ- എ​ഗ്മൂ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് 30നും ​തി​രു​ച്ചി​റ​പ്പ​ള്ളി, ക​രൂ​ര്‍ ജം​ഗ്ഷ​ന്‍, സേ​ലം, നാ​മ​ക്ക​ല്‍, വൃ​ദ്ധാ​ച​ലം വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്ന് റെ​യി​ല്‍​വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button