Latest NewsKeralaNewsIndiaInternational

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു.

ബി.ജെ.പി നേതൃത്വത്തിനെതിരായി ഉണ്ടായ ആരോപണം സംബന്ധിച്ച്‌ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും, കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടന്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ പണം വാങ്ങിയെന്നാരോപിക്കപ്പെട്ട സതീഷ് നായര്‍ താന്‍ വാങ്ങിയത് കോഴയല്ല കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് വിജിലന്‍സിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

2.മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദപ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. വി.ഡി. സതീശന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകാതിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം നടത്തണമെന്ന് മതേതര എഴുത്തുകാര്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കിയെന്നാണ് വി.ഡി. സതീശന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്‍കിയ പരാതിയിയില്‍ പറയുന്നത്. പിന്നീട് ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം ആലുവ റൂറല്‍ പൊലീസ് പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയും, തുടര്‍ന്ന് കേസെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നു. എന്നാൽ കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സാഹചര്യം വിശദീകരിക്കുകയാണ് താൻ ചെയ്തത് എന്നാണ് ശശികലയുടെ നിലപാട്.

3.ഇ​ന്ധ​ന വി​ലയ്ക്ക് പുറമേ, ​സം​സ്​​ഥാ​ന​ത്ത്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല ക​യ​റു​ന്നു.

ഒാ​ണം ക​ഴി​ഞ്ഞ​തോ​ടെ പ​ഴം, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളി​ല്‍ ചി​ല​തിന്റെ ​വി​ല കു​റ​ഞ്ഞു തു​ട​ങ്ങി​യെ​ങ്കി​ലും അ​രി, ഉ​ള്ളി, വെ​ളി​ച്ചെ​ണ്ണ, ശ​ര്‍​ക്ക​ര തു​ട​ങ്ങി​യ പ​ല ഇ​ന​ങ്ങ​ളു​ടെ​യും വില ഉ​യ​ര്‍​ന്നു തന്നെ നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല സ​ര്‍​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്​ ഉയരുമ്പോള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല​ക്ക​യ​റ്റം കൂ​ടു​ത​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളെ ബാ​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടിട്ടും വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ കഴിഞ്ഞിട്ടില്ല. ജൂ​ലൈ ഒ​ന്നി​ന്​ കി​ലോ​ക്ക്​ 147 രൂ​പ​യാ​യി​രു​ന്ന വെ​ളി​ച്ചെ​ണ്ണയുടെ വി​ല ഇപ്പോള്‍ 175 ആയി. ഏ​ത്ത​ക്കാ​യയുടെ ​വില കി​ലോ​ക്ക്​ 60 മു​ത​ല്‍ 66 രൂ​പ വ​രെ​യാ​ണ്​. ഞാ​ലി​പ്പൂ​വ​ന്‍, ക​ദ​ളി ഇ​ന​ങ്ങ​ള്‍​ക്ക്​ കി​ലോ​ക്ക്​ 75 രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്​ വി​ല. പ​ഴം വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്​​ത ആ​പ്പി​ളി​ന്​ 200 രൂ​പ വ​രെ​യും ഒാ​റ​ഞ്ചി​ന്​ 150-200 രൂ​പ​യും വി​ല​യു​ണ്ട്.

4.മെക്​സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കഴിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 90 പേരെന്നാണ് സൂചന.

മെക്​സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപതിച്ചു കഴിഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭൂചലനമാണ് മെക്സിക്കോയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ ഭാഗമായി 600ഓളം തുടര്‍ ചലനങ്ങള്‍ തെക്കന്‍ പസഫിക് തീരത്ത് ഉണ്ടായി. മെക്സിക്കോയില്‍ പല നഗരങ്ങളും ഇപ്പോഴും വിജനമാണ്.രക്ഷാ പ്രവര്‍ത്തനവും പുനരധിവാസ ശ്രമങ്ങളും ഇവിടെ നടന്നു വരികയാണ്. എന്നാല്‍ കെട്ടിടാവശിഷ്ടങ്ങളും, ജന്തുജാലങ്ങളുടെ ശരീരാവശിഷ്ടങ്ങളും ഇപ്പോഴും പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2.രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3.ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ഷാ. ഗുജറാത്ത്​ സര്‍ക്കാറി​​ന്റെ വികസന അവകാശ വാദങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടക്കുന്നതിനിടെയാണ് ​ അമിത്​ഷായുടെ മുന്നറിയിപ്പ്​.

4.നടന്‍ ദിലീപിനെ ഫോണില്‍ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസറായ പി.കെ. അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

5.സിനിമാ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടന്‍ ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി.

6.ഉയര്‍ന്ന സമ്പാദ്യം; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അന്വേഷിക്കണമെന്ന് കേന്ദ്ര നികുതി മന്ത്രാലയം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു

7.സേനയുടെ കൈവശം ആവശ്യമായ യുദ്ധോപകരണൾ ഇല്ല എന്ന രീതിയിൽ പുറത്ത് വന്ന സിഐജി റിപ്പോര്‍ട്ട് തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ആയുധങ്ങളുടെ ലഭ്യതയെ പറ്റിയോ സൈന്യത്തിന്റെ ശക്തിയെ പറ്റിയോ ആര്‍ക്കും സംശയം ഉണ്ടാവേണ്ട ആവശ്യമില്ലെന്നും മന്ത്രി.

8.2011ല്‍ നടന്ന അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സൗദി അറേബ്യ സാമ്പത്തിക സഹായം നല്‍കിയെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍ എഫ്.ബി.ഐ ഈ റിപ്പോര്‍ട്ട് നല്‍കിയത്.

9.കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന രണ്ടു സംസ്ഥാന ഹൈവേകളുടെ നിര്‍മാണം നവംബര്‍ ഒന്നിനു തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 6500 കോടി രൂപ ചെലവു വരുന്ന തീരദേശ ഹൈവേ, 3500 കോടി ചെലവു വരുന്ന മലയോര ഹൈവേ എന്നിവ നാലുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

10.ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button