റിയാദ്: റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് അനുഗ്രഹമായി സൗദി തീരുമാനം. സൗദി അറേബ്യ അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചു. താമസാനുമതിരേഖയായ ഇഖാമ 10 ലക്ഷം അഭയാര്‍ഥികള്‍ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നും അറിയിച്ചു.
നിലവില്‍ സൗദി അറേബ്യ 1.7 ലക്ഷം മ്യാന്‍മാര്‍ പൗരന്മാര്‍ക്ക് റെസിഡന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിൽ സൗജന്യചികിത്സ, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ജോലിചെയ്യുന്നതിന് വര്‍ക്ക്‌പെര്‍മിറ്റ് എന്നിവ ലഭ്യമാണ്. സൗദിയില്‍ അഭയാര്‍ഥിക്യാമ്പുകളില്ല.
ഇവർക്ക് ജോലിചെയ്യാനും മാന്യമായി ജീവിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. മറ്റു രാജ്യങ്ങള്‍ അഭയാര്‍ഥികളായിട്ടാണ് പരിഗണിക്കുന്നത്. എന്നാൽ സൗദി അറേബ്യ മുഴുവന്‍ അവകാശങ്ങളും നല്‍കി അവരെ ആദരിക്കുകയാണ് ചെയ്യുന്നത്.
സൗദിയില്‍ 1.25 ലക്ഷം മ്യാന്‍മാര്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 1950-ല്‍ മ്യാന്‍മാറില്‍നിന്ന് സൗദിയിലേക്ക് കുടിയേറിയവരിലേറെയും പൗരത്വംനേടി. 50,000 റോഹിംഗ്യകള്‍ പൗരത്വംനേടി സൗദി അറേബ്യയില്‍ കഴിയുന്നുണ്ട്.
Post Your Comments