ന്യൂഡൽഹി: ഉപ്പിന്റെ അത്രമാത്രം സമ്പാദിക്കൂയെന്ന പരാമര്‍ശവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അഴിമതിയുമായി ബന്ധപ്പെട്ടാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പിന്റെ അത്രയും മാത്രംസമ്പാദിക്കൂയെന്നയായിരുന്നു കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പെന്ന നിലയിലാണ് മൗര്യ പ്രസ്താവന നടത്തിയത്. എന്നാൽ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മൗര്യ പരാമർശം നടത്തിയെന്നാണ് വിമർശകർ ആരോപിക്കുന്നത്. എന്നാൽ മൗര്യയുടെ പരാമർശങ്ങൾ സാഹചര്യത്തിൽനിന്ന് അടർത്തിമാറ്റി വിവാദമാക്കുകയായിരുന്നെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.
Post Your Comments