Latest NewsNewsIndia

തമിഴ്നാട് നിയമസഭ ഉടൻ വിളിച്ചുചേര്‍ക്കണം: എം.കെ.സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും വിശ്വാസവോട്ടെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ ഗവര്‍ണറെ അറിയിച്ചു.

സ്റ്റാലിന്‍ പ്രതിപക്ഷ ഉപനേതാവ് ദുരൈമുരുകന്‍, കോണ്‍ഗ്രസ് എംഎല്‍എ കെ.ആര്‍.രാമസ്വാമി, മുസ്ലിം ലീഗ് എംഎല്‍എ അബൂബക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ 114 പേര്‍ മാത്രമാണ് അനുകൂലിക്കുന്നത്. 119 പേര്‍ എതിര്‍ക്കുകയാണ്.

സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അതിനിടെ, തിങ്കളാഴ്ച പുതുച്ചേരിയില്‍നിന്നും കൂര്‍ഗിലേക്കു മാറ്റിയ ദിനകരന്‍ അനുകൂല എംഎല്‍എമാരില്‍ മൂന്നുപേര്‍ പരപ്പന അഗ്രഹാര ജയിലിൽ വി.കെ.ശശികലയെ സന്ദർശിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button