മെക്സിക്കോ: മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കഴിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 90 പേരെന്നാണ് സൂചന.
ആയിരകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപതിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭൂചലനമാണ് മെക്സിക്കോയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ ഭാഗമായി 600ഓളം തുടര്‍ ചലനങ്ങള്‍ തെക്കന്‍ പസഫിക് തീരത്ത് ഉണ്ടായി. മെക്സിക്കോയില്‍ പല നഗരങ്ങളും ഇപ്പോഴും വിജനമാണ്.രക്ഷാ പ്രവര്‍ത്തനവും പുനരധിവാസ ശ്രമങ്ങളും തുടര്‍ന്നു വരുന്നു. കെട്ടിടാവശിഷ്ടങ്ങളും ജന്തുജാലങ്ങളുടെ ശരീരാവശിഷ്ടങ്ങളും ഇപ്പോഴും പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല.
Post Your Comments