മലപ്പുറം: മലപ്പുറം സ്വദേശി ഐ.എസില്‍ ചേര്‍ന്നെന്ന് മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് വ്യാജസന്ദേശം അയച്ചതിനു പിന്നില്‍ പൊലീസ്. മലപ്പുറം പൊന്‍മള സ്വദേശിയായ 23വയസുകാരന്‍ ഐ.എസില്‍ചേര്‍ന്നെന്നാണ് വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് വ്യാജസന്ദേശം അയച്ചത്. മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം വ്യാജ ഇ-മെയില്‍ ഐഡിയുണ്ടാക്കിയാണ് സന്ദേശം അയച്ചത്. അതേസമയം യുവാവ് പോയത് അഫ്ഗാനിസ്ഥാനിലേയ്ക്ക് തന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍, സന്ദേശത്തിനു പിന്നില്‍ ഗൂഢലക്ഷ്യമില്ലെന്നും വിഷയം പുറത്തറിയേണ്ടത് അന്വേഷണത്തെ സഹായിക്കുമെന്നതിനാലാണ് സന്ദേശം അയച്ചതെന്നുമാണു പോലീസ് ഭാഷ്യം. . അതോടൊപ്പം യുവാവിനെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാര്‍ നല്‍കിയ പരാതിയിലും തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ പോകുമെന്ന ആശങ്കയുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍, യുവാവ് ഐ.എസില്‍ ചേര്‍ന്നതായി പോലീസിനു സ്ഥിരീകരിക്കാനായില്ല.
ഇയാള്‍ ഒരു മാസത്തെ ടൂറിസ്റ്റ് വിസയില്‍ ഇറാനിലേക്കു പോയതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഹൈദരാബാദ് വിമാനത്തവളം വഴിയാണ് യുവാവ് ഇറാനിലേക്കുപോയത്. തുടര്‍ന്നു കേസ് അന്വേഷിക്കുന്ന മലപ്പുറം എസ്.ഐയും സംഘവും ഇറാന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. ഇറാനില്‍നിന്നു സിറിയയിലേക്കു പോകാനുള്ള സാധ്യതയില്ലെന്നും അഫ്ഗാനിസ്ഥാനിലേക്കു മാത്രമെ പോകാന്‍ കഴിയൂവെന്നുമായിരുന്നു കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച മറുപടി.
ഒരുമാസത്തെ ടൂറിസ്റ്റ് വിസയില്‍ യുവാവ് പോയതിനാല്‍ കാലാവധി കഴിഞ്ഞിട്ടും എത്തിയില്ലെങ്കില്‍ മാത്രം വിഷയം ഗൗരവത്തിലെടുത്താല്‍ മതിയെന്ന നിലപാടിലാണു ഇപ്പോള്‍ പോലീസ്. വെല്ലൂരില്‍ എം ടെക് വിദ്യാര്‍ഥിയായ യുവാവ് സുഹൃത്തുക്കളെ കാണാന്‍ ഹൈദരബാദിലേക്ക് പോകുന്നെന്നു പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഓഗസ്റ്റ് 27-നാണ് ഇതു സംബന്ധിച്ച പോലീസിന് പരാതി ലഭിച്ചത്. ഇതിനു പിറ്റേ ദിവസമാണു അജ്ഞാത ഇ- മെയില്‍ സന്ദേശം മാധ്യമ സ്ഥാപനങ്ങള്‍ക്കു ലഭിച്ചത്. ഗള്‍ഫിലായിരുന്ന യുവാവിന്റെ കുടുംബം അടുത്തിടെയാണ് നാട്ടിലെത്തിയത്.
Post Your Comments