ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഡേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിനെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. ഗുര്‍മീത് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ വ്യക്തമായി. . ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. പരിശോധനയില്‍ ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസികരോഗ വിദഗ്ദന്‍ ഉള്‍പ്പെയുള്ള മെഡിക്കല്‍ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്.
മാനസികാവസ്ഥ പരിശോധിച്ചതിന് ശേഷം ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം.
ഗുര്‍മീത് ലഹരിമരുന്നിന് അടിമയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഗുര്‍മീത് ഓസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്‌സ് ടോണിക്കുകളും പതിവായി ഉപയോഗിച്ചിരുന്നുവെന്ന് ഗുര്‍മീതിന്റെ ആശ്രമത്തിലെ മുന്‍ അംഗം വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെയ്ക്കുന്ന പരിശോധനാ ഫലങ്ങളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ മാസമാണ് ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പഞ്ചകുള സിബിഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ജയിലിലായതിന് ശേഷവും ഗുര്‍മീതുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിക്കാതെ തുടരുകയാണ്.
Post Your Comments