Latest NewsCinemaMollywoodMovie SongsEntertainment

ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ദിലീപിന് അനുകൂലമായി സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച സംവിധായകന്‍ ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍. PC ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു മുന്പ് രംഗത്തു വന്നിരുന്നു. അന്നൊന്നും ഒരക്ഷരം മിണ്ടാത്ത താങ്കള്‍ ഇപ്പോള്‍ സംസാരിക്കുന്നത് “താങ്കളുടെ” വനിതാ സംഘടനക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണകൊണ്ട് മാത്രമല്ലെയെന്നും ആഷിക്കിനോട് ചോദിക്കുന്നു

ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ്

ആഷിഖ് അബുവിനോട്
താങ്കൾ #അവളുടെയൊപ്പമോ #അവന്റെയൊപ്പമോ നിൽക്കൂ, പക്ഷെ താങ്കളേക്കാൾ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്. മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നിൽക്കണം എങ്കിൽ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. Dr. സെബാസ്റ്റ്യൻ പോൾ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യെക്തിയോ രാഷ്ട്രീയക്കാരനോ. ഇതിനു മുന്നേ PC ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു. അവരോടു എതിർത്ത് നില്ക്കാൻ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകർക്ക് എതിരെ ഫെഫ്കയിൽ പോലും താങ്കൾ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇപ്പോൾ ഭരണ കക്ഷിയായ സ്വന്തം പാർട്ടിയെ Dr. സെബാസ്റ്റ്യൻ പോൾ പ്രതിരോധത്തിൽ ആക്കിയപ്പോൾ അതിനെതിരെ സംസാരിച്ചാൽ “താങ്കളുടെ” വനിതാ സംഘടനക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങൽ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യൽ മീഡിയയിൽ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?
#Dileeponline #Dileep

shortlink

Related Articles

Post Your Comments

Related Articles


Back to top button