KeralaLatest NewsNewsHealth & Fitness

മുരുകന്റെ മരണം; ഡോക്ടർമാർ കടുത്ത നിലപാടിലേയ്ക്ക് 

തിരുവനന്തപുരം:മതിയായ ചികിത്സ കിട്ടാതെ മരിച്ച ഇതര സംസ്ഥാന തൊഴിലാളി മുരുകന് ചികിത്സ നിഷേധിച്ച ഡോക്ടർമാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നു.

മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പോലീസ് സ്വീകരിക്കാനൊരുങ്ങവേയാണ് ഡോക്ടർമാരുടെ സംഘടന ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിലാണ് ടീച്ചേർസ് അസോസിയേഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ ഡോക്ടർമാർ നിരപരാതികളാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. മെഡിക്കൽ ടീച്ചേർസ് അസോസിയേഷന്റെ നീക്കത്തിന് പിജി ഡോക്ടർമാരുടെ പിന്തുണയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button