ബുലന്ദേശ്വര്‍: സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ വൈകിയതിന് നഴ്‌സറി വിദ്യാര്‍ഥിയെ നാല് മണിക്കൂറോളം സ്‌കൂളില്‍ തടഞ്ഞുവെച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിൽ അശോക് പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭയ് സോളങ്കിയെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ക്ലാസ് മുറിയില്‍ തടഞ്ഞുവെച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടു കുട്ടി തിരികെ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ച് സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ ഫീസടയ്ക്കാതെ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ വിട്ടുനൽകാൻ പ്രിൻസിപ്പൽ അനുവദിച്ചില്ല.
സംഭവം വിവാദമാകുകയും മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജറും പ്രിന്‍സിപ്പലും ഒളിവില്‍ പോയി. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും ബുലന്ദേശ്വര്‍ എസ് ഐ പി.കെ തിവാരി വ്യക്തമാക്കി.
Post Your Comments