മുംബൈ: നാലുവയസുകാരിയെ ലിഫ്റ്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച അയൽവാസി അറസ്റ്റിൽ. ജാന്ഹവിഎന്ന പെൺകുട്ടിയെ ഉപദ്രവിച്ച റിസ്വാന ഷെയ്ക്ക് എന്ന 42 കാരിയാണ് അറസ്റ്റിലായത്. കുട്ടി ധരിച്ചിരുന്ന കമ്മല്‍ മോഷ്ടിക്കുന്നതിനാണ് ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജാന്‍ഹവിയും സഹോദരനും ഫ്ളാറ്റിന്റെ താഴെ കളിക്കുന്നതിനിടെ റിസ്വാന കുട്ടിയെ വിളിച്ച് ലിഫ്റ്റിനകത്തേക്ക് കയറ്റി. തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദിച്ചതിന് ശേഷം ഇവര്‍ കുട്ടിയുടെ ചെവിയില്‍ എന്തോ പറയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമ്മയും സമീപവാസികളും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും റിസ്വാന ആരെയും ലിഫ്റ്റിനകത്ത് കയറാന്‍ അനുവദിച്ചില്ല. റിസ്വാനയെ വലിച്ചിഴച്ച് പുറത്തിട്ട ശേഷമാണ് അയല്‍വാസികള്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.
Post Your Comments