ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് നേരെ അതിക്രൂര മര്‍ദ്ദനം. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ ആശുപത്രിയിലാണ് കുട്ടി ഇപ്പോഴുള്ളത്. രണ്ടാനച്ഛനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. രണ്ടാമത്തെ കുട്ടിയുടെ മൊഴിയെടുക്കുകയാണ്. ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചതാരെന്ന് വ്യക്തമാകൂ.
Post Your Comments